Society Today
Breaking News

 കൊച്ചി: ക്രിസ്തുമസ്  പുതുവത്സര ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് കൊച്ചി മാരിയറ്റില്‍ സംഘടിപ്പിച്ച ട്രീ ലൈറ്റിംഗ് ആഘോഷങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വടുതല ഡോണ്‍ബോസ്‌കോ അനാഥാലയത്തിലെ കുട്ടികളും സിനിമാതാരം ശിവദയും ചേര്‍ന്ന് നിര്‍വഹിച്ചു.കാക്കനാട് ലക്‌സെ ബ്രൗണ്‍ സലൂണില്‍  നടത്തിയ മെയ്ക്ക്  ഓവര്‍ ആസ്വദിച്ച ശേഷം പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ഇന്റല്‍  ഓട്ടോമൊട്ടീവ്‌സ്  ഒരുക്കിയ ആഡംബര കാറുകളിലെത്തിയ വടുതല ഡോണ്‍ ബോസ്‌കോയിലെ 20 ല്‍പരം പെണ്‍കുട്ടികളെ മാരിയറ്റ് ഉദ്യോഗസ്ഥരും വിശിഷ്ടടാതിഥികളും  ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് ആഘോഷ രാവുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ട്രീ ലൈറ്റിങ്ങും വിവിധ ക്രിസ്തുമസ്  ന്യു ഇയര്‍ അനുബന്ധ പരിപാടികളും അവതരിപ്പിച്ചു. മിനിസോ കാക്കനാട് നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചും ക്രിസ്തുമസ് വിരുന്ന് ആസ്വദിച്ച ശേഷമാണ് കുട്ടികള്‍ മടങ്ങിയത്. മാരിയറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അഭിലാഷ് മട്ടം, ജനറല്‍ മാനേജര്‍ സുബാങ്കര്‍ ബോസ്, എക്‌സിക്യൂട്ടീവ്  സൗസ് ഷെഫ് ഗണേഷ് ഭിഷ്ട, പേസ്ട്രി ഷെഫ് ജയ്‌മോന്‍ വര്‍ഗീസ്, ഫുഡ് ആന്‍ഡ് ബിവറേജസ് മാനേജര്‍ ശ്യാംജിത്ത് വേണുഗോപാല്‍, ലക്‌സെ ബ്രൗണ്‍ ഡയറക്ടര്‍ സരിത കപില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
 

Top